കർണാടക ആർ.ടി.സി.യിൽ കാസർകോട്ടെ വിദ്യാർഥികൾക്കും സൗജന്യ യാത്ര

Share our post

കുമ്പള: കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന. പാസ് മുഖേനയായിരിക്കും സൗജന്യ യാത്ര അനുവദിക്കുക. മംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥികൾ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിശദവിവരങ്ങളടങ്ങിയ ഫോറവുമായി കർണാടക ആർ.ടി.സി. അധികൃതരെ സമീപിച്ച് പാസ് വാങ്ങണം. സൗജന്യയാത്ര അനുവദിക്കണമെന്ന് നേരത്തേ കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി മന്ത്രി യു.ടി.ഖാദർ മുഖാന്തരം മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനോട് ആവശ്യപ്പെട്ടിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!