വാൽപ്പാറയിൽ ശക്തമായ മഴ: റോഡിലേക്ക് കൂറ്റൻ പാറകൾ വീണു; പൊള്ളാച്ചി–മലക്കപ്പാറ റൂട്ടില്‍ ഗതാഗത തടസം
തൃശൂർ: തമിഴ്നാട് വാല്‍പ്പാറയില്‍ ശക്തമായ മഴ. പൊള്ളാച്ചി–വാല്‍പ്പാറ റോഡിലേക്ക് വലിയ പാറ അടര്‍ന്നുവീണ് റോഡിന്റെ ഒരുവശം തകര്‍ന്നു. ഈ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. ഒന്നും രണ്ടും ഹെയര്‍പിന്നിന് സമീപമാണ് റോഡ് തകര്‍ന്നത്. ഇതു കാരണം യാത്രക്കാർ തൃശൂർ ചാലക്കുടി വഴി വരേണ്ട അവസ്ഥയാണ്. പാറ നീക്കം ചെയ്യുന്ന പണി തുടങ്ങി. പ്രദേശമാകെ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെലോ അലർട്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ യെലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
