മുംബൈ-കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി; കണ്ണൂർ വിമാനത്താവളത്തിൽ എമർജൻസി അലർട്ട് പുറപ്പെടുവിച്ചു
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലെത്തിയ വിമാനത്തിന് ബോംബ് ഭീഷണി. ബുധനാഴ്ച ഉച്ചയ്ക്ക് 3.20-ന് മുംബൈയിൽനിന്ന് കണ്ണൂരിലെത്തിയ 6E 2011 ഇൻഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണി.
വിമാനത്തിലെ ശൗചാലയത്തിലെ ചവറ്റുകുട്ടയിൽനിന്നാണ് ഭീഷണിസന്ദേശം ലഭിച്ചത്. തുടർന്ന് കാബിൻ ക്രൂ എ.ടി.സി.യിലും മറ്റും വിവരമറിയിക്കുകയായിരുന്നു.
വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേർന്ന് പരിശോധന നടത്തി. പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല. വിമാനത്താവളത്തിൽ എമർജൻസി അലർട്ട് പുറപ്പെടുവിച്ചു.
