57 ഗ്രാം എം.ഡി.എം.എ, കവറിൽ പൊതിഞ്ഞ നിലയിൽ പണം; യുവാവ് പിടിയിൽ

Share our post

കോഴിക്കോട്∙ എംഡിഎംഎയും പണവുമായി യുവാവ് പിടിയില്‍. ഊരള്ളൂര്‍ ഒറ്റക്കണ്ടം ചൂണ്ടയില്‍ അനീഫ(40) ആണ് പിടിയിലായത്. ഇന്നലെ അര്‍ധരാത്രിയോടെ ഊരള്ളൂര്‍ ഒറ്റക്കണ്ടം എ.ജി. പാലസിന് സമീപത്ത് വച്ച് ഡാന്‍സാഫ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും പണവും പിടികൂടിയത്.

അനീഫയുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നും വില്‍പ്പനയ്ക്കായി എത്തിച്ച 57.735 ഗ്രാം എംഡിഎംഎയും കവറിൽ പൊതിഞ്ഞ നിലയില്‍ 10,0620 രൂപയുമാണ് കണ്ടെത്തിയത്. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ കിരണ്‍, എസ്ഐ എം. രമേശ്, എസ്ഐ രജ്ഞിത്ത്, സിപിഒ ഗോകുല്‍, എസ്‌സിപിഒ വിനീഷ് എന്നിവരും ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്ഐ മനോജ് രാമത്ത്, എഎസ്ഐ വി.വി. ഷാജി എസ്‌‌സിപിഒ ടി.കെ ശോഭിത്ത്, സിപിഒ അതുല്‍, അനൂപ് സെൻ എന്നിവരായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!