ബ​ന്ധു നി​യ​മ​നം: സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നം ന​ട​ത്തി​യ മ​ന്ത്രി സ​ണ്ണി ജോ​സ​ഫാ​ണ് രാ​ജി​വെ​ക്കേ​ണ്ട​ത്; എം.​വി. ഗോ​വി​ന്ദ​ൻ

Share our post

തി​രു​വ​ന​ന്ത​പു​രം: സ്വ​ന്തം കു​ടും​ബാം​ഗം ബെ​ന്നി തോ​മ​സി​നെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​ക്കി സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നം ന​ട​ത്തി​യ യു​ഡി​എ​ഫ് മ​ന്ത്രി സ​ണ്ണി ജോ​സ​ഫാ​ണ് യ​ഥാ​ർ​ത്ഥ​ത്തി​ൽ രാ​ജി​വെ​ക്കേ​ണ്ട​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. മൂ​ന്നാ​ഴ്ച​ത്തെ ഭ​ര​ണം കൊ​ണ്ട് വാ​ഗ്ദാ​ന ലം​ഘ​ന​ങ്ങ​ളും ജ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ളു​മാ​ണ് യു​ഡി​എ​ഫ് സ്വീ​ക​രി​ച്ച​ത്.

ബ​ന്ധു​നി​യ​മ​ന​ങ്ങ​ള​ട​ക്കം ന​ട​ത്തി വി​വാ​ദ​മാ​യ​തോ​ടെ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​യാ​ണ് അ​ളി​യ​നെ രാ​ജി​വെ​പ്പി​ച്ച​ത്. യ​ഥാ​ർ​ത്ഥ​ത്തി​ൽ രാ​ജി​വെ​ക്കേ​ണ്ട​ത് മ​ന്ത്രി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, അ​ളി​യ​ൻ ബെ​ന്നി തോ​മ​സി​നെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​തി​ൽ നി​യ​മ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും വി​വാ​ദം ഒ​ഴി​വാ​ക്കാ​നാ​ണ് രാ​ജി​യെ​ന്നു​മാ​ണ് മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ വി​ശ​ദീ​ക​ര​ണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!