പേരാവൂർ തെരു ഗണപതി ക്ഷേത്രത്തിന് സമീപം മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ ജോൺ ബ്രിട്ടാസ് എം.പി ഫണ്ടനുവദിച്ചു
പേരാവൂർ: തെരു ഗണപതി ക്ഷേത്രത്തിന് സമീപം മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ ജോൺ ബ്രിട്ടാസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. തെരു വാർഡ് മെമ്പറും പേരാവൂർ പഞ്ചായത്ത് പ്രസിഡന്റുമായ നിഷ ബാലകൃഷ്ണൻ ജോൺ ബ്രിട്ടാസിന് നല്കിയ നിവേദനത്തെത്തുടർന്നാണ് ഫണ്ടനുവദിച്ചത്. ലൈറ്റ് സ്ഥാപിക്കാനുള്ള പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.
