വായന്നൂരിൽ കേഴമാൻ കുട്ടി ചത്ത നിലയിൽ

Share our post

​വായന്നൂർ: പാറമ്മൽ ഉന്നതിക്ക് സമീപം ശാന്തയുടെ കൃഷിസ്ഥലത്ത് കേഴമാൻ കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. ​സംഭവമറിഞ്ഞ ഉടൻ നാട്ടുകാർ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിന്റെ നേതൃത്വത്തിൽ നകുൽ, അഭിജിത് എന്നിവരടങ്ങുന്ന വനം വകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.​നായ്ക്കൾ ഓടിച്ചതിനെത്തുടർന്നുണ്ടായ ഭയത്തിൽ ഹൃദയാഘാതം സംഭവിച്ചാവാം കേഴമാൻ ചത്തതെന്നാണ് അധികൃതരുടെ നിഗമനം. ജഡം വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ജഡം സംസ്കരിക്കുമെന്ന് അധികൃതർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!