വി.സി.രാധാകൃഷ്ണന് അന്ത്യാഞ്ജലി
പേരാവൂർ: അന്തരിച്ച പേരാവൂർ ജിമ്മി ജോർജ് സ്മാരക സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് വി.സി.രാധാകൃഷ്ണന് സർവകക്ഷി യോഗം അന്ത്യാഞ്ജലിയർപ്പിച്ചു. ടൗണിൽ മൗനജാഥയും അനുശോചന യോഗവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം നൂറുദ്ദീൻ മുള്ളേരിക്കൽ, പഞ്ചായത്തംഗങ്ങളായ കെ.പി.അബ്ദുൾ റഷീദ്, ജൂബിലി ചാക്കോ, ജിമ്മിജോർജ് ക്ലബ് സെക്രട്ടറി എസ്.എം.കെ.മുഹമ്മദലി, അഡ്വ.ഷഫീർ ചെക്ക്യാട്ട്, കെ.സി.സനിൽ കുമാർ, കൂട്ട ജയപ്രകാശ്, കെ.കെ.രാമചന്ദ്രൻ, അഷറഫ് ചെവിടിക്കുന്ന്, സി.ജയചന്ദ്രബോസ്, എ.കെ.ഇബ്രാഹിം, പി.കെ.മനോജ് കുമാർ, സി.മുരളീധരൻ, കെ.രാജൻ, മനോജ് എന്നിവർ സംസാരിച്ചു.
പേരാവൂരിൽ വോളീബോൾ രംഗത്ത് ഏറെ സംഭാവനകൾ ചെയ്ത വ്യക്തിയായിരുന്നു വി.സി രാധാകൃഷ്ണൻ. ആദ്യകാല വോളീബോൾ ക്ലബ്ബായ ഡയനാമോസ് പേരാവൂരിന്റെ ടീം മാനേജർ, ജില്ലാ വോളീബോൾ അസോസിയേഷൻ വൈസ്.പ്രസിഡന്റ്, നിഷാദ് മ്യൂസിക്ക് ക്ലബ്ബ് ഭാരവാഹി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജിമ്മി ജോർജിന്റെ സഹതാരവുമായിരുന്നു. പേരാവൂരിലെ ആദ്യകാല ടാക്സി ഡ്രൈവറാണ് വി.സി.രാധാകൃഷ്ണൻ.
