മൂന്ന് കോടി വ്യാജ യൂസർ ഐഡികൾ റദ്ദാക്കി ഐആർസിടിസി; അനധികൃത ടിക്കറ്റ് ബുക്കിങ് തടയുക ലക്ഷ്യം

Share our post

ന്യൂഡൽഹി: ടിക്കറ്റ് ബുക്കിങ്ങിലെ ക്രമക്കേടുകളും ദുരുപയോഗവും തടയുന്നതിനായി മൂന്നു കോടിയിലധികം സംശയാസ്പദമായ യൂസർ ഐഡികൾ പ്രവർത്തനരഹിതമാക്കി ഐആർസിടിസി. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ദുരുപയോഗം തടയുന്നതിനായി ആറ് കോടി യൂസർ ഐഡികൾകൂടി ഐആർസിടിസി ആധികാരികതാ പരിശോധനയ്ക്ക് വിധേയമാക്കി.

അനധികൃത ടിക്കറ്റ് ബുക്കിങ്ങും തട്ടിപ്പുകളും തടയാൻ ലക്ഷ്യമിട്ടാണ് ഈ കർശന നടപടി. വ്യാജ ഡിജിറ്റൽ ഐഡികൾ വഴിയുള്ള ബുക്കിങ് തടയുന്നതിന്റെ ഭാഗമായി ഈ വർഷം 13,343 സംശയാസ്പദമായ ഇമെയിൽ ഡൊമെയ്നുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. നാഷണൽ സൈബർ ക്രൈം പോർട്ടലിൽ 4.2 ലക്ഷം സംശയാസ്പദമായ പിഎൻആറുകളെ സംബന്ധിച്ച് ലഭിച്ച 501 പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ കർശന നടപടികൾ.

അതോടൊപ്പം, ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും മെച്ചപ്പെടുത്തുന്നതിനായി എണ്ണൂറിലധികം അടുക്കളകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ക്യാമറകൾ സ്ഥാപിച്ചു. ഈ ആധുനിക സംവിധാനം വഴി ജീവനക്കാർ മാസ്‌കും ഗ്ലൗസും ധരിക്കുന്നുണ്ടോ എന്നും പരിസരം വൃത്തിയുള്ളതാണോ എന്നും കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ യാത്രാസൗകര്യങ്ങളും ഭക്ഷണ സുരക്ഷയും വർധിപ്പിക്കാനാണ് റെയിൽവേ ഇതിലൂടെ ശ്രമിക്കുന്നത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!