എൽ.കെ.ജി.യിൽ പഠനംതുടങ്ങാൻ നൈസ മോൾ; ഗൃഹപ്രവേശനദിവസം മുഖ്യമന്ത്രിയുടെ സമ്മാനം

Share our post

കല്പറ്റ: ഗൃഹപ്രവേശനദിവസം നൈസമോൾക്ക് മുഖ്യമന്ത്രിയുടെ സമ്മാനം. ഇത്തവണ എൽ.കെ.ജി.യിൽ പഠനംതുടങ്ങുന്ന നൈസ മോൾക്ക് ബാഗും കുടയും ഉൾപ്പെടെയുള്ള പഠനോപകരണങ്ങളാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മാനമായി നൽകിയത്.

പുസ്തകങ്ങളും കളർപെൻസിലുകളും മിഠായിയുമെല്ലാം സമ്മാനപ്പൊതിയിലുണ്ട്. നൈസമോളുടെ ഗൃഹപ്രവേശം നടക്കുന്നതിനിടെ ഞായറാഴ്ച വൈകീട്ട് കളക്ടർ ഡി.ആർ. മേഘശ്രീയാണ് മുഖ്യമന്ത്രിയുടെ സമ്മാനം നൈസമോൾക്ക് കൈമാറിയത്. നൈസമോളും ഉമ്മ ജസീലയുംചേർന്ന് സമ്മാനം ഏറ്റുവാങ്ങി. ടൗൺഷിപ്പിലെ നാലാം സോണിലെ എ ക്ലസ്റ്ററിലെ 252-ാം നമ്പർ വീടാണ് നൈസമോൾക്ക് ലഭിച്ചത്.

ഉമ്മ ജസീല, ഉമ്മാമ ജമീല എന്നിവർക്കൊപ്പമാണ് നൈസ ടൗൺഷിപ്പിലെ വീട്ടിൽ താമസിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ നൈസമോൾക്ക് പിതാവിന്റെ സഹോദരങ്ങളെയും നഷ്ടമായിരുന്നു. നടൻ വിനോദ് കോവൂരും നൈസമോൾക്ക് സമ്മാനവുമായി ടൗൺഷിപ്പിലെ വീട്ടിലെത്തിയിരുന്നു. ഫോട്ടോഫ്രെയിം അടങ്ങിയ ക്ലോക്കാണ് സമ്മാനിച്ചത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!