റേഷൻ കാർഡുകളിൽ ഫോൺ നമ്പർ ചേർക്കണം
ഇരിട്ടി: കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് സംസ്ഥാനത്ത് സ്മാർട്ട് പിഡിഎസ് നടപ്പിലാക്കുന്ന തിന്റെ ഭാഗമായി എല്ലാ തരത്തിൽപെട്ട റേഷൻ കാർഡുകളിലും മൊബൈൽ ഫോൺ നമ്പർ രേഖപ്പെടുത്തണം.
നിലവിൽ പല റേഷൻ കാർഡുകളിലും ചേർത്തിട്ടുള്ള നമ്പറുകൾ ഉപയോഗത്തിലില്ലാത്തതോ ഇപ്പോൾ കൈവശമില്ലാത്തതോ ആണ്. ഇത് പ്രവർത്തന ക്ഷമമായിട്ടുള്ള, റേഷൻ കാർഡിലെ അംഗത്തിന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ നമ്പർ എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും ചേർക്കേണ്ടതാണ്. 2026 സെപ്റ്റംബർ 30 നുള്ളിൽ ഫോൺ നമ്പർ അക്ഷയ കേന്ദ്രങ്ങൾ മുഖാന്തിരമോ സിറ്റിസൺ പോർട്ടറുകളിലൂടെയോ ജനസേവാ കേന്ദ്രങ്ങൾ മുഖാന്തിരമോ ചെയ്യാവുന്നതാണ്. ഫോൺ: 0490 2494930.
