വാക്കറൂ പേരാവൂർ മാരത്തൺ; ഒറ്റ ദിവസം നടന്നത് 1100-ലധികം രജിസ്‌ട്രേഷൻ
പേരാവൂർ: വാക്കറൂ പേരാവൂർ മാരത്തൺ എട്ടാം എഡിഷൻ രജിസ്‌ട്രേഷൻ ആദ്യ ദിവസം തന്നെ ആയിരം കടന്നു. ഇത്തവണ പതിനയ്യായിരം രജിസ്‌ട്രേഷൻ നടത്തി സംസ്ഥാനത്ത് ഏറ്റവുമധികമാളുകൾ പങ്കെടുക്കുന്ന മാരത്തണായി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ സംഘാടകർ പറഞ്ഞു.
അദ്യ രജിസ്‌ട്രേഷനുകൾ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണനും ആർച്ച് പ്രീസ്റ്റ് ഫാദർ മാത്യു തെക്കേമുറിയിലിനും നല്കി പി.എസ്.എഫ് പ്രസിഡന്റ് ഫ്രാൻസിസ് ബൈജു ജോർജും സെക്രട്ടറി എം.സി.കുട്ടിച്ചനും നിർവഹിച്ചു. കെ.എ.രജീഷ് , രാജു ജോസഫ്, റാണി ടോമി, ആഷ മാത്യു, എ.പി.സുജീഷ്, ഡെന്നി ജോസഫ്, ഒ.മാത്യു, പി.എൻ.ശ്രീജയൻ, എം.രമേശ് ആലച്ചേരി, ഷിനോജ് നരിതൂക്കിൽ, സാബു ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു. ‘സേ നോ ടു ഡ്രഗ്‌സ്’ എന്ന സന്ദേശമുയർത്തി 2017 മുതലാണ് പേരാവൂരിൽ മാരത്തൺ നടത്തുന്നത്. ഈ വർഷം ഡിസംബർ 26-നാണ് പേരാവൂർ മാരത്തൺ നടക്കുക.
