സീനിയർ സിറ്റിസൺസ് ഫോറം പേരാവൂർ യൂണിറ്റ് വാർഷിക പൊതുയോഗം
പേരാവൂർ: സീനിയർ സിറ്റിസൺസ് ഫോറം പേരാവൂർ യൂണിറ്റ് വാർഷിക പൊതുയോഗം ഡോ.വി.ഭാസ്കരൻ സ്മാരക വയോജന മന്ദിരത്തിൽ നടന്നു. ബ്ലോക്ക് സെക്രട്ടറി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി.നാരായണൻ അധ്യക്ഷനായി. സെക്രട്ടറി സി.നാരായണൻ, സി.എം.ഇന്ദിര, ചന്ദ്രമതി, എം.അനന്തൻ, കൂട്ട ഭാസ്കരൻ, എൻ.വാസു, കൂട്ട ജയപ്രകാശ്, എ.കെ.ഇബ്രാഹിം, സാഗർ രാജൻ, പള്ളിക്കുടി ജോസ്, രാധാമണി, ലീല ബാലഗോപാൽ എന്നിവർ സംസാരിച്ചു.
