വാക്കറൂ പേരാവൂർ മാരത്തൺ ഡിസംബർ 24ന്

Share our post

കോഴിക്കോട് : പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ(പി. എസ്. എഫ്) സംഘടിപ്പിക്കുന്ന എട്ടാമത് വാക്കറൂ പേരാവൂർ മാരത്തൺ ഡിസംബർ 24ന് പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും. 10,000-ത്തിലധികം ഓട്ടക്കാരെയും അത്രതന്നെ കാണികളെയും പങ്കെടുപ്പിച്ച് കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായികമേളകളിലൊന്നായി മാരത്തണിനെ മാറ്റുകയാണ് ലക്ഷ്യം. വിവിധ സംഘടനകളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, സർക്കാർ വകുപ്പുകളുടെയും, നാട്ടുകാരുടെയും, സ്പോൺസർമാരുടെയും പിന്തുണയോടെയും സഹകരണത്തോടെയാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. ഈ വർഷവും ടൈറ്റിൽ സ്‌പോൺസർ വാക്കറൂ ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ആണ്. ഈ പരിപാടിയുടെ ടെക്നിക്കൽ പാർട്ണർ അഞ്ജു ബോബി സ്പോർട്സ് ഫൗണ്ടേഷൻ ആണ്.
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജാണ് ഇവന്റ് അംബാസഡർ. സേ നോ ടു ഡ്രഗ്സ് എന്ന സന്ദേയമുയർത്തി, യുവതലമുറയെ കായികരംഗത്തേക്ക് ആകർഷിക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, എന്നിവയാണ് മാരത്തണിന്റെ പ്രധാന ലക്ഷ്യങ്ങൾ.

10.5 കിലോമീറ്റർ ടൈംഡ് റൺ, നാല് കിലോമീറ്റർ ഫാമിലി ഫൺ റൺ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണുള്ളത്. പങ്കെടുക്കുന്നവർക്ക് റേസ് കിറ്റ്, റണ്ണേഴ്‌സ് ജേഴ്‌സി, ഫിനിഷേഴ്‌സ് മെഡൽ, പ്രഭാതഭക്ഷണം എന്നിവ ലഭിക്കും. 10.5K റൺ പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകും. ഈ വർഷത്തെ മാരത്തണിൽ ആകെ ₹1,42,000 സമ്മാനത്തുകയായി വിതരണം ചെയ്യും. ആറ് മത്സരവിഭാഗങ്ങളിലായി 60 സമ്മാനങ്ങൾ നൽകാനാണ് തീരുമാനം.
വീൽചെയർ മത്സരവും ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ‘ബഡ്‌സ്’ സ്കൂളുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓട്ടമത്സരവും പ്രധാന ആകർഷണങ്ങളാണ്.  www.peravoormarathon.com വഴി ഓൺലൈനായി ഡിസംബർ ഏഴ് വരെ രജിസ്ട്രർ ചെയ്യാം.

കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇവന്റ് അംബാസഡർ അഞ്ജു ബോബി ജോർജ്, ടൈറ്റിൽ സ്‌പോൺസർ വാക്കറൂ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി. നൗഷാദ്, അഡീഷണൽ സീനിയർ വൈസ് പ്രസിഡന്റ് ആൻഡ് സോണൽ ഹെഡ് ഫെഡറൽ ബാങ്ക് ബിനു തോമസ്, പി.എസ്.എഫ്. പ്രസിഡന്റ് ഫ്രാൻസിസ് ബൈജു ജോർജ് വൈസ് പ്രസിഡന്റ് ഡെന്നി ജോസഫ് എന്നിവർ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8281130787,9447263904,7902436501.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!