അഞ്ച് ലക്ഷം കൊടുത്താൽ പെണ്ണും മണിയറയും റെഡി വിവാഹക്കമ്പോളത്തിന്റെ കാണാക്കാഴ്ചകൾ
കാലം മാറിയിട്ടും സമൂഹത്തില്‍ വേരുപടര്ത്തുകയാണ് വിവാഹക്കമ്പോളം എന്ന ദുരാചാരം. വധുക്കളെ വില്പനച്ചരക്കാക്കി വിലപേശുന്ന കാഴ്ചകള്‍ ഇന്നും ഈ നാട്ടില്‍ നടക്കുന്നു. രഹസ്യമായി രണ്ടാം വിവാഹത്തിനായി വധുവിൽപനാ കേന്ദ്രങ്ങളും അവിടെ സജീവമായി മലയാളികളും. ദരിദ്ര കുടുംബങ്ങളും ആ കുടുംബങ്ങളിലെ പെണ്‍കുട്ടികളുമാണ് ഇരകള്‍. രണ്ടാംവിവാഹമെന്ന് പേരില്‍ നടത്തപ്പെടുന്ന വിവാഹങ്ങളില്‍ ഈ പെണ്‍കുട്ടികള്‍ക്ക് ഇടുന്ന ‘വില’ അഞ്ചുലക്ഷം മുതല്‍. വരന്മാരും ബ്രോക്കര്‍മാരും ഏറെയും മലയാളികളും. പെൺകുട്ടികളെ വിൽക്കുന്ന വിവാഹക്കമ്പോളത്തെക്കുറിച്ച് അന്വേഷണം
അഞ്ചുലക്ഷം രൂപയുമായി ഹൈദരബാദിലെത്തിയാല് മതി, പെണ്ണുകാണല്‍ മുതല്‍ വിവാഹത്തിന് വരെ സന്നാഹമൊരുക്കിത്തന്ന് ഒടുവില്‍ മണിയറയും തീര്‍ത്ത് നല്കുന്ന ഇവന്റ് മാനേജ്മെന്റ് സംഘങ്ങള്‍ പോലെയാണ് ദല്ലാള്‍മാര്‍.
