പവർകട്ടിനെതിരെ നട്ടുച്ചക്ക് പന്തം കൊളുത്തി വ്യാപാരികളുടെ പ്രതിഷേധം
പേരാവൂർ: സംസ്ഥാനത്ത് തുടരുന്ന പവർകട്ടിനെതിരെ വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയാ കമ്മിറ്റി നട്ടുച്ചക്ക് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ജോ.സെക്രട്ടറി കെ.പി.പ്രമോദ് ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ്.പ്രസിഡന്റ് പി.ഹരീന്ദ്രൻ അധ്യക്ഷനായി. എം.കെ.അനിൽകുമാർ, ഷബി നന്ത്യത്ത്, പി.ജി.പവിത്രൻ, എം.ബിന്ദു, ബീന പ്രമോദ്, കെ.അനിത, എം.ശശി, രാജീവൻ മുഴക്കുന്ന് എന്നിവർ സംസാരിച്ചു
