എൻ.എസ്.എസ് വായന്നൂർ കരയോഗം വാർഷിക സമ്മേളനവും ഓണാഘോഷവും
പേരാവൂർ: എൻ.എസ്.എസ് വായന്നൂർ കരയോഗം വാർഷിക സമ്മേളനവും ഓണാഘോഷവും നടത്തി. തലശ്ശരി യൂണിയൻ പ്രസിഡന്റ് എം.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.ഗോവിന്ദൻ അധ്യക്ഷനായി. വൈസ്.പ്രസിഡന്റ് എം.വി സുരേന്ദ്രൻ,സെക്രട്ടറിപി.വി.അരവിന്ദൻ, തലശ്ശേരി യൂനിയൻ സെക്രട്ടറി യു.രാജഗോപാൽ, വി.രഘുനാഥൻ, പി.കെ.വിനോദ് കുമാർ, പി.വി.ഗംഗാധരൻ, പി.വി.പരമേശ്വരൻ, എം.സി.സംഗീത, വി.പുരുഷോത്തമൻ, കെ.വിജയകുമാർ, മനോജ് കോളയാട് എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. കലാപരിപാടികളും ഓണസദ്യയുമുണ്ടായിരുന്നു.
