ബ​സ് മാ​റി ക​യ​റി​യ​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; കോ​ഴി​ക്കോ​ട്ട് ബെ​ൽ വ​ലി​ച്ച് പൊ​ട്ടി​ച്ച മൂ​ന്ന് സ്ത്രീ​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

Share our post

കോ​ഴി​ക്കോ​ട്: ബ​സ് മാ​റി ക​യ​റി​യ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്കേ​റ്റ​ത്തി​ലേ​ർ​പ്പെ​ടു​ക​യും ബ​സി​ന്‍റെ ബെ​ൽ വ​ലി​ച്ച് പൊ​ട്ടി​ക്കു​ക​യും ചെ​യ്ത മൂ​ന്ന് വ​നി​താ യാ​ത്ര​ക്കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ഴി​ക്കോ​ട് – സു​ൽ​ത്താ​ൻ​ബ​ത്തേ​രി റൂ​ട്ടി​ലോ​ടു​ന്ന ‘പ്രി​യ​ദ​ർ​ശി​നി’ ബ​സി​ലാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ.

ബ​സി​ൽ ക​യ​റി​യ ശേ​ഷ​മാ​ണ് ത​ങ്ങ​ൾ മാ​റി ക​യ​റി​യ​താ​ണെ​ന്ന വി​വ​രം സ്ത്രീ​ക​ൾ മ​ന​സി​ലാ​ക്കി​യ​ത്. തു​ട​ർ​ന്ന് ബ​സ് ഉ​ട​ൻ ത​ന്നെ നി​ർ​ത്ത​ണ​മെ​ന്ന് ഇ​വ​ർ ജീ​വ​ന​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ കൃ​ത്യ​മാ​യ സ്റ്റോ​പ്പി​ല​ല്ലാ​തെ വ​ഴി​മ​ധ്യേ ബ​സ് നി​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു.

വാ​ക്കേ​റ്റം അ​തി​രു​ക​ട​ന്ന​തോ​ടെ പ്ര​കോ​പി​ത​രാ​യ സ്ത്രീ​ക​ൾ ബ​സി​നു​ള്ളി​ലെ ബെ​ൽ വ​ലി​ച്ച് പൊ​ട്ടി​ച്ചു. ഇ​തോ​ടെ സ​ർ​വീ​സ് ത​ട​സ​പ്പെ​ടു​ക​യും ബ​സ് ജീ​വ​ന​ക്കാ​ർ വി​വ​രം ഉ​ട​ൻ ത​ന്നെ പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് സം​ഘം പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നും യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യ​തി​നും മൂ​ന്ന് സ്ത്രീ​ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!