നി​പ ഭീ​തി ഒ​ഴി​ഞ്ഞു: സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​ർ ക്വാ​റ​ന്‍റീ​ൻ പൂ​ർ​ത്തി​യാ​ക്കി; ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​നം

Share our post

കോ​ഴി​ക്കോ​ട്: ആ​ശ​ങ്ക​ക​ൾ​ക്കൊ​ടു​വി​ൽ ജി​ല്ല​യി​ൽ നി​പ ഭീ​തി ഒ​ഴി​ഞ്ഞ​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. നി​പ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന എ​ല്ലാ​വ​രും നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റീ​ൻ കാ​ലാ​വ​ധി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി മു​ൻ​പ​ന്തി​യി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ച്ച ജി​ല്ല​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന ആ​ർ​ക്കും പു​തി​യ​താ​യി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ത്ത​ത് വ​ലി​യ ആ​ശ്വാ​സ​മാ​ണ് ന​ൽ​കു​ന്ന​ത്. ക്വാ​റ​ന്‍റീ​ൻ അ​വ​സാ​നി​ച്ചെ​ങ്കി​ലും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ​യും മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള ക​ർ​ശ​ന നി​രീ​ക്ഷ​ണം പ്ര​ദേ​ശ​ത്ത് തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

നി​പ പ്ര​തി​രോ​ധ പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച്, അ​വ​സാ​ന പോ​സി​റ്റീ​വ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നു ശേ​ഷ​മു​ള്ള 42 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് കൂ​ടി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മാ​ത്ര​മേ പ്ര​ദേ​ശ​ത്തെ ഔ​ദ്യോ​ഗി​ക​മാ​യി ‘നി​പ ര​ഹി​ത’ പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളൂ. അ​തു​വ​രെ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!