ഒ.മാത്യു വൈ.എം.ഐഡിസ്ട്രിക്ട് ഗവർണർ

Share our post

പേരാവൂർ: യങ്ങ് മൈൻഡ്‌സ് ഇന്റർനാഷണൽ (വൈ.എം.ഐ) ഡിസ്ട്രിക്ട് രണ്ടിന്റെ ഡിസ്ട്രിക്ട് ഗവർണറായി ഒ.മാത്യു ചുമതലയേറ്റു. ചടങ്ങ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ആർച്ച് പ്രീസ്റ്റ് ഫാദർ മാത്യു തെക്കേമുറി അനുഗ്രഹ പ്രഭാഷണം നടത്തി. യങ്ങ് മൈൻഡ്‌സ് ദേശീയ നേതാക്കളായ കെ.എം.സ്‌കറിയാച്ചൻ, ആന്റോ.കെ.ആന്റണി, മൈക്കിൾ.കെ.മൈക്കിൾ രഞ്ജിത്ത് കുമാർ, അഡ്വ. നാസർ പഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, ആഷാ ബിജു എന്നിവർ സംസാരിച്ചു അണ്ടർ 17 വിഭാഗം ഇന്ത്യൻ വോളിബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച ജസ്വിൻ മാത്യുവിനെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാഭ്യാസ സ്ഥാപനത്തെയും ചടങ്ങിൽഅനുമോദിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 51,000 രൂപയുടെ ധനസഹായവും ചടങ്ങിൽ വിതരണം ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!