തുണിപ്പെട്ടികൾ താഴെ വീണ് കിടക്കുന്നു; പരിശോധിച്ചപ്പോൾ കണ്ടത് പെരുമ്പാമ്പിനെ

Share our post

കണ്ണൂർ : തുണിക്കടയിൽ പെരുമ്പാമ്പ് കയറി. പുതിയതെരു മലബാർ ടെക്സ്റ്റൈൽസിലാണ് തിങ്കളാഴ്ച രാവിലെ പാമ്പിനെ കണ്ടത്. തുണികൾ അടുക്കി വയ്ക്കുന്ന റാക്കിന്റെ മുകളിലായാണ് പാമ്പുണ്ടായിരുന്നത്. രാവിലെ ജീവനക്കാർ എത്തിയപ്പോൾ തുണിപ്പെട്ടികൾ താഴെ വീണ് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് സ്നേക് റെസ്ക്യൂവർ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!