കെ​എ​സ്ആ​ർ​ടി​സി ഹൈ​ഡ്ര​ജ​ൻ യു​ഗ​ത്തി​ലേ​ക്ക്; ബ​സു​ക​ൾ ഉ​ട​ൻ എ​ത്തു​മെ​ന്ന് മ​ന്ത്രി സി.​പി.​ജോ​ൺ

Share our post

ന്യൂ​ഡ​ൽ​ഹി: പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്ത് വ​ൻ കു​തി​ച്ചു​ചാ​ട്ട​ത്തി​നൊ​രു​ങ്ങി സം​സ്ഥാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ത്യാ​ധു​നി​ക ഹൈ​ഡ്ര​ജ​ൻ ബ​സു​ക​ൾ ഉ​ട​ൻ എ​ത്തു​മെ​ന്ന് മ​ന്ത്രി സി.​പി. ജോ​ൺ പ്ര​ഖ്യാ​പി​ച്ചു. ഡ​ൽ​ഹി​യി​ൽ ഹൈ​ഡ്ര​ജ​ൻ ബ​സി​ൽ യാ​ത്ര ചെ​യ്ത​ശേ​ഷ​ണാ​ണ് മ​ന്ത്രി​യു​ടെ നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം.

ബ​സു​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ച​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് ഗ്രീ​ൻ ഇ​ന്ധ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഹൈ​ഡ്ര​ജ​ൻ ബ​സു​ക​ൾ കേ​ര​ള​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നു​ള്ള പ്രാ​യോ​ഗി​ക സാ​ധ്യ​ത​ക​ൾ പ​ഠി​ക്കു​ന്ന​തി​നു​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും യാ​ത്ര.

കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി പ്ര​മോ​ജ് ശ​ങ്ക​ർ, അ​ഡീ​ഷ​ണ​ൽ റ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​ശ്വ​തി ശ്രീ​നി​വാ​സ് എ​ന്നി​വ​രും മ​ന്ത്രി​യോ​ടൊ​പ്പം യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു. ഡ​ൽ​ഹി സെ​ൻ​ട്ര​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നി​ന്ന് ആ​രം​ഭി​ച്ച് സേ​വ് തീ​ർ​ഥ്, സെ​ൻ​ട്ര​ൽ വി​സ്ത വ​ഴി വീ​ണ്ടും സെ​ൻ​ട്ര​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ത​ന്നെ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണ യാ​ത്ര.

യാ​ത്ര​യ്ക്കി​ട​യി​ൽ ഡി​എം​ആ​ർ​സി അ​ധി​കൃ​ത​രു​മാ​യും ബ​സ് ഓ​പ്പ​റേ​റ്റ​ർ​മാ​രു​മാ​യും മ​ന്ത്രി വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി. ബ​സി​ന്‍റെ സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഇ​ന്ധ​ന​ക്ഷ​മ​ത, മ​റ്റ് സ​വി​ശേ​ഷ​ത​ക​ൾ എ​ന്നി​വ പ്ര​ത്യേ​കം ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷ​മാ​ണ് സം​ഘം യാ​ത്ര അ​വ​സാ​നി​പ്പി​ച്ച​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!