കാപ്പിമലയിൽ വിനോദസഞ്ചാരത്തിനെത്തിയ യുവതി മിന്നലേറ്റ് മരിച്ചു; ഭർത്താവിനും വാച്ചർക്കും പരിക്ക്

Share our post

കണ്ണൂർ: കാപ്പിമല മഞ്ഞപ്പുല്ലിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയും പേരാവൂർ കോളയാട് സ്വദേശിനിയുമായ അഞ്ജു മാത്യു (32) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഭർത്താവ് കാക്കയംച്ചാൽ സ്വദേശി വാഴപ്പള്ളിയിൽ സോനു സെബാസ്റ്റ്യൻ, ഫോറസ്റ്റ് വാച്ചർ അരങ്ങം സ്വദേശി സതീശൻ എന്നിവരെ പരുക്കുകളോടെ കരുവഞ്ചാലിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ഭർത്താവുമൊത്ത് മഞ്ഞപ്പുല്ലിലെത്തിയതായിരുന്നു അഞ്ജു. അവിടെ വെച്ചാണ് ഇടിമിന്നലേറ്റത്. ഉടനെ കരുവഞ്ചാലിലുള്ള ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!