സീനിയർ സിറ്റിസൺസ് ഫോറം പേരാവൂർ യൂണിറ്റ് കുടുംബസംഗമം

Share our post

പേരാവൂർ: സീനിയർ സിറ്റിസൺസ് ഫോറം പേരാവൂർ യൂണിറ്റ് കുടുംബ സംഗമവും ഓണാഘോഷവും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി.നാരായണൻ അധ്യക്ഷനായി. മുതിർന്ന പൗരൻ നരോത്ത് നാണുവിനെ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണനും പി.വി.നാരായണൻ, സി.നാരായണൻ എന്നിവരെ ജോസഫ് കോക്കാട്ടും ആദരിച്ചു.

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കാശിനാഥിനെ ഇന്ദിര ഭാസ്‌കരൻ ആദരിച്ചു. പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, വാർഡംഗം കെ.പി.അബ്ദുൾ റഷീദ്, നൂറുദ്ദീൻ മുള്ളേരിക്കൽ, കെ.കെ.അംബുജാക്ഷൻ, ഡോ.വി.രാമചന്ദ്രൻ, എം.അനന്തൻ, കെ.നാരായണൻ, ഡോ.എ.സദാനന്ദൻ, കെ.എ.ചന്ദ്രമതി, കൂട്ട ജയപ്രകാശ്,കെ.എസ്.തോമസ്, വി.രഘുനാഥൻ, പി.എൻ.മോഹനൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!