ശുക്ര–വ്യാഴ ഗ്രഹ സംഗമം ക്ലൈമാക്സിലേക്ക്; മഴ മേഘങ്ങൾ മാറിയാൽ നേരിൽ കാണാം മൊബൈലിൽ പകർത്താം

Share our post

പത്തനംതിട്ട : ആകാശത്ത് ഏറ്റവും തിളക്കത്തിൽ കാണപ്പെടുന്ന ഗ്രഹമായ ശുക്രനും സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും പടിഞ്ഞാറൻ സന്ധ്യാമാനത്ത് അസാധാരണമായ ഒരടുപ്പത്തിലേക്ക് നീങ്ങുന്നു. നാളെയും മറ്റന്നാളും അടുപ്പം അതിന്റെ ക്ലൈമാക്സിലായിരിക്കും. അൽപം താഴെ സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധനെയും കാണാം. 

ഈ സംഗമ വേദിയുടെ അൽപം വടക്കായി കാണുന്ന മിഥുനം രാശിയിലെ പൊളാക്സ്, കാസ്റ്റർ (അശ്വനീ ദേവകൾ) എന്നീ നക്ഷത്രങ്ങൾ ഗ്രഹസംഗമത്തിന് മാറ്റുകൂട്ടും. 16, 17 തീയതികളിൽ ചന്ദ്രക്കലയും ഈ സംഗമവേദിയിലെത്തുന്നതോടെ പശ്ചിമ സന്ധ്യാവാനം മനോഹാരിതയുടെ മായിക പരിവേഷത്തിലായിരിക്കുമെന്നും വാനനിരീക്ഷകനായ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു. ഇതേ കൗതുകം ഇതുപോലെ കാണുക ഇനി 2085 ൽ മാത്രമാണെന്ന് ചില നിരീക്ഷകർ പറയുന്നു.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!