ചക്കരക്കല്ലിൽ 2.25 കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ; അറസ്റ്റ് ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി

Share our post

ചക്കരക്കൽ: വിൽപ്പനയ്ക്കായി വാടകമുറിയിൽ സൂക്ഷിച്ച 2.25 കിലോ കഞ്ചാവുമായി ബീഹാർ സ്വദേശിയെ ചക്കരക്കൽ പോലീസ് പിടികൂടി. ബീഹാർ സ്വദേശിയായ സന്തോഷ് മുനി (39) ആണ് അറസ്റ്റിലായത്. ലഹരി മാഫിയകൾക്കെതിരെ സംസ്ഥാനവ്യാപകമായി പോലീസ് ആരംഭിച്ച ശക്തമായ ആന്റി-ഡ്രഗ് കാമ്പെയ്ൻ ‘ഓപ്പറേഷൻ തൂഫാൻ്റെ’ ഭാഗമായാണ് ഈ റെയ്ഡ് നടന്നത്.

കാവിൻമൂലയിലെ വാടകമുറി കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെയും കഞ്ചാവ് ശേഖരത്തെയും പോലീസ് സംഘം കണ്ടെത്തിയത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് നൽകിയ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. ചക്കരക്കൽ പോലീസ് സ്റ്റേഷൻ എസ് ഐ വിനീത്, എഎസ്എ നിസാർ, എസ്.സി.പി.ഒ ലിജു, സിപിഒ മുഹമ്മദ് റമീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!