കേന്ദ്ര സർക്കാരിന്റെ വിത്ത് ബിൽ പിൻവലിക്കണം ; കർഷക സംഘം പേരാവൂർ ഏരിയ സമ്മേളനം
പേരാവൂർ : കേന്ദ്ര സർക്കാരിന്റെ വിത്ത് ബിൽ പിൻവലിക്കണമെന്ന് കർഷകസംഘം പേരാവൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കെ. എം.ജോസഫ്, കെ.ബാലകൃഷ്ണൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി എം.പ്രകാശൻ ഉദ്ഘാടനം ചെയ്തു.കെ. ശശീന്ദ്രൻ അധ്യക്ഷനായി.
ഏരിയ സെക്രട്ടറി കെ.പി.സുരേഷ് കുമാർ റിപ്പോർട്ടവതരിപ്പിച്ചു. കെ. രാജൻ രക്തസാക്ഷി പ്രമേയവും എം.ശൈലജ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.ജെ ജോസഫ്, ജില്ലാ പ്രസിഡന്റ് പി.ഗോവിന്ദൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.സി മനോജ്, എം.സി.പവിത്രൻ,എ. രാജൻ, പുല്ലായിക്കൊടി ചന്ദ്രൻ, ശൈലജ ചന്ദ്രൻ, വി.ജി പദ്മനാഭൻ, ,എം.എസ് വാസുദേവൻ, ടി.വിജയൻ എന്നിവർ സംസാരിച്ചു.. സമ്മേളനം ഞായറാഴ്ച സമാപിക്കും.
