പോക്സോ കേസിൽ യൂട്യൂബർ അറസ്റ്റിൽ
യൂട്യൂബ് ചാനലിലൂടെ പ്രായപൂര്ത്തിയാകാത്ത കുട്ടിയെയും അമ്മയെയും ലൈംഗികമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില് യൂട്യൂബര് അറസ്റ്റില്. തിരുവനന്തപുരം സ്വദേശിനിയായ മുംതാസ് അബ്ദുല് സലാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
‘വോയിസ് ഓഫ് ട്രൂത്ത്’ എന്ന യൂട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോയിലാണ് മുംതാസ് അശ്ലീല പരാമർശങ്ങള് നടത്തിയത്. പരാതിക്കാരിയായ അമ്മയുടെയും കുട്ടിയുടെയും ചിത്രങ്ങള് ഫെയ്സ്ബുക്കില് നിന്ന് എടുത്ത ശേഷമായിരുന്നു ലൈംഗികാധിക്ഷേപവും അസഭ്യം പറയുകയും ചെയ്തത്. കുട്ടിയുടെ അമ്മയുടെ പരാതിയില് തൃപ്പൂണിത്തുറ പൊലീസ് ആണ് മുംതാസിനെ അറസ്റ്റുചെയ്തത്. പോക്സോ ഉള്പ്പെടെയുള്ള വകുപ്പുകള് ചുമത്തിയിട്ടുണ്ട്.
