ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും അസാധുവാക്കി ഹൈക്കോടതി

Share our post

കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയതിന് സമാനമായി പാലക്കാട്ടെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും റദ്ദാക്കി ഹൈക്കോടതി. പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ സത്യപ്രതിജ്ഞയാണ് റദ്ദാക്കിയത്. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ പേരിലാണ് സുനിൽ സത്യപ്രതിജ്ഞ ചെയ്തത്.

നേരത്തെ, ബലിദാനികളുടെയക്കം പേരിൽ സത്യവാചകം ചൊല്ലിയ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് സമാനമായാണ്, വടക്കഞ്ചേരി പന്നിയങ്കര 21-ാം വാർഡ് മെമ്പർ സുനിൽ ചുവറ്റുപാടത്തിന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയത്. ‘ഈശ്വരാനുഗ്രഹത്താൽ ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ’ എന്നായിരുന്നു സുനിൽ പ്രതിജ്ഞ ചെയ്തത്.

ഇതിനെതിരെ മറ്റൊരു വാർഡ് മെമ്പർ തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ അതേ ഉത്തരവിൽ തന്നെയാണ് ഇക്കാര്യവും സൂചിപ്പിച്ചിരിക്കുന്നത്. ഉത്തരവിന്റെ പകർപ്പ് ലഭിച്ച് നാലാഴ്ചയ്ക്കുള്ളിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്യണമെന്നും ഉത്തരവിന്റെ അവസാനഭാഗത്ത് നിർദ്ദേശമുണ്ട്.

തിരുവനന്തപുരത്തെ ബിജെപി കൗൺസിലർമാരുമായി ബന്ധപ്പെട്ട്, പുതുതായി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ കൗൺസിലർമാർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിന് ഇവർക്ക് അനുമതി ഉണ്ടാവില്ലായിരിക്കും എന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മുൻസിപ്പൽ ആക്ട് 531 പ്രകാരം ഇവർ ഇതുവരെ ചെയ്തിട്ടുള്ള കാര്യങ്ങൾക്ക് സംരക്ഷണം ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു. 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!