ലോ​ഡ് ഷെ​ഡിം​ഗ്; ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ വി​ഷ​മം മ​ന​സി​ലാ​ക്കു​ന്നെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി

Share our post

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന ലോ​ഡ് ഷെ​ഡിം​ഗ് ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് വി​ഷ​മം ഉ​ണ്ടാ​ക്കു​ന്നെ​ന്ന് സ​മ്മ​തി​ച്ച് വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. നി​ല​വി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യ​ല്ല. ഉ​ഷ്ണ​ത​രം​ഗ​വും ജ​ല​സം​ഭ​ര​ണി​ക​ളി​ലെ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തു​മാ​ണ് ഇ​തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വൈ​ദ്യു​തി വാ​ങ്ങി​യ വ​ക​യി​ൽ ന​ൽ​കാ​നു​ള്ള ബാ​ധ്യ​ത​യും നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തു​ട​നീ​ളം മ​ഴ കു​റ​വാ​യ​ത് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ പ്ര​യാ​സം മ​ന​സി​ലാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ വൈ​ദ്യു​തി ല​ഭ്യ​ത​യി​ലെ കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!