ഷെഡിനുള്ളിൽ മൃതദേഹം; ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, പ്രതിക്കായി തിരച്ചിൽ

Share our post

കോഴിക്കോട് ∙ കൊയിലാണ്ടി പൊയിൽക്കാവിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. പൊയിൽക്കാവ് പാറക്കൽ താഴം സ്വദേശി സുധ (56) ആണ് കൊല്ലപ്പെട്ടത്. ഒളിവിൽ പോയെന്നു കരുതുന്ന ഭർത്താവ് കുട്ടികൃഷ്ണനു (61) വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. പുതിയ വീടിന്റെ നിർമാണം നടക്കുന്നതിനാൽ ഭർത്താവിനൊപ്പം സമീപത്തെ താൽക്കാലിക ഷെഡിലാണ് ഇരുവരും താമസിച്ചുവന്നത്. ഇവിടെ രാവിലെ എട്ടു മണിയോടെ സമീപത്ത് തൊഴിലുറപ്പിനെത്തിയവരാണ് മൃതദേഹം കണ്ടത്. അവർ പ്രദേശവാസികളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

കൊലപാതകത്തിനു ശേഷം കുട്ടികൃഷ്ണൻ സ്ഥലം വിട്ടതാകാമെന്നാണ് പൊലീസ് കരുതുന്നത്. കുറച്ച് മാസങ്ങളായി ദമ്പതികൾ താൽക്കാലിക ഷെഡിലാണ് താമസിച്ചു വന്നത്. ഇവർ തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടെന്നും നാട്ടുകാർ പൊലീസിനോട് പറഞ്ഞു. മദ്യപിച്ച് കുട്ടികൃഷ്ണൻ വീട്ടിൽ എത്തുമ്പോഴാണ് പലപ്പോഴും തർക്കങ്ങൾ ഉണ്ടാകാറുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്.

ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത്. രണ്ട് പെൺമക്കൾ വിവാഹിതരാണ്, മകൻ ജില്ലയ്ക്ക് പുറത്താണ് ജോലി ചെയ്യുന്നത്. പൊലീസും ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലും പരിസരത്തും തിരച്ചിൽ നടത്തി. ബസ് സ്റ്റേഷനുകൾ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും കുട്ടികൃഷ്ണനു വേണ്ടി തിരച്ചിൽ നടത്തുന്നതായി കൊയിലാണ്ടി പൊലീസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!