വൈശാഖോത്സവം; ഇന്ന് ആയില്യം ചതുശ്ശതം

Share our post

കൊട്ടിയൂർ : ആയില്യം ചതുശ്ശതം കൊട്ടിയൂർ പെരുമാൾക്ക് വെള്ളിയാഴ്ച സമർപ്പിക്കും. വൈശാഖോത്സവത്തിലെ മൂന്നാമത്തെ ചതുശ്ശതം അഥവാ വലിയ വട്ടളം പായസം അഞ്ചരക്കണ്ടി പടുവിലായി പൊന്മലേരി കൊറോത്ത്‌ തറവാട് വകയാണ്. ഉച്ചയ്ക്ക് പന്തീരടി പുജയ്ക്കൊപ്പമാണ് പായസം നിവേദിക്കുക. മണിത്തറയിലും കോവിലകം കയ്യാലയിലും പായസം വിതരണം ചെയ്യും.

ശനിയാഴ്ചയാണ് മകം കലംവരവ്. ശനിയാഴ്ച ഉച്ചശീവേലി വരെയാണ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനമുണ്ടായിരിക്കുക. 23-ന് അത്തം ചതുശ്ശതം നിവേദിക്കും. അന്നുതന്നെ വാളാട്ടവും കലശപൂജയും നടക്കും. വ്യാഴാഴ്ചയും വലിയ ഭക്തജനത്തിരക്കാണ് അക്കരെ കൊട്ടിയൂരിൽ അനുഭവപ്പെട്ടത്. കർണാടകം ഉൾപ്പെടെയുളള മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്തരും ദർശനം നടത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!