ഓപ്പറേഷൻ തൂഫാൻ നടപടിക്രമങ്ങളിൽ പോലീസിന് വീഴ്ച; എം.ഡി.എം.എ കേസിലെ പ്രതിക്ക് ജാമ്യം

Share our post

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 18 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം കുമ്പളങ്ങി സ്വദേശിയായ ആനന്ദകൃഷ്ണനാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജാമ്യം നൽകിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം നിയമപരമായ സമയപരിധിക്കുള്ളിൽ കോടതിയിൽ ഹാജരാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടതാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമായത്.

പോത്തൻകോട് വെച്ച് ഡാൻസാഫ് സംഘം പിന്തുടർന്ന് പിടികൂടിയ പ്രതിയെ 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കാൻ പോലീസിന് സാധിച്ചില്ല. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ കോടതി രൂക്ഷമായി വിമർശിച്ചു. മേൽക്കോടതികൾ പുറപ്പെടുവിച്ചിട്ടുള്ള വിധികളെക്കുറിച്ച് പോലീസ് ബോധവാന്മാരല്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ പ്രതിക്ക് വേണ്ടി അഭിഭാഷകൻ എം. സലാഹുദീൻ ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!