ഇ​രി​ട്ടി​യി​ൽ പു​തി​യ ഗ​താ​ഗ​തപ​രി​ഷ്‌​കാ​രം ഒ​ന്നു മു​ത​ൽ; 24ന് ​സം​യു​ക്ത പ​രി​ശോ​ധ​ന

Share our post

ഇ​രി​ട്ടി: ന​ഗ​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ സ​മ​ഗ്ര പ​രി​ഷ്‌​കാ​രാ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ന​ഗ​ര​സ​ഭ​യും. കു​ത്ത​ഴി​ഞ്ഞ പാ​ർ​ക്കിം​ഗ് രീ​തി ഉ​ട​ച്ചു വാ​ർ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ഇ​തോ​ടൊ​പ്പം നി​ല​വി​ൽ വ​രും. തോ​ന്നി​യ​യി​ട​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്തു പോ​കു​ന്ന​വ​ർ​ക്ക് പി​ടി​വീ​ഴും. പ​രി​ഷ്‌​കാ​ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ വ​കു​പ്പു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗ​ങ്ങ​ൾ ചേ​ർ​ന്നി​രു​ന്നു. യോ​ഗ​ത്തി​ൽ നി​ന്നും ഉ​യ​ർ​ന്ന നി​ർ​ദേ​ശ​ങ്ങ​ളും ന​ഗ​ര​ത്തി​ലെ പൊ​തു​വാ​യ പ്ര​ശ്‌​ന​ങ്ങ​ളും വി​ല​യി​രു​ത്തി​യാ​ണ് പു​തി​യ രീ​തി ന​ട​പ്പി ലാ​ക്കു​ക.

പു​തി​യ സം​വി​ധാ​ന​ത്തി​ൽ ടൗ​ണി​ലെ റോ​ഡ​രി​കു​ക​ളി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം പാ​ർ​ക്ക് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ മാ​ത്ര​മേ റോ​ഡ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാ​ൻ സാ​ധി​ക്കൂ. കൂ​ടു​ത​ൽ സ​മ​യം പാ​ർ​ക്ക് ചെ​യ്യേ​ണ്ട വാ​ഹ​ന​ങ്ങ​ൾ പേ ​പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റേ​ണ്ടി​വ​രും.

ഓ​ട്ടോ​റി​ക്ഷ, ടാ​ക്‌​സി, ഗു​ഡ്‌​സ് വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ പാ​ർ​ക്ക് ചെ​യ്യേ​ണ്ട ഭാ​ഗ​ങ്ങ​ൾ തീ​രു​മാ​നി ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ, പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ജൂ​ൺ 24ന് ​ന​ഗ​ര​ത്തി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തും. പ​രി​ശോ​ധ​ന​യ്ക്കുശേ​ഷം ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ബോ​ർ​ഡു​ക​ളും നി​ർ​ദേ​ശ ഫ​ല​ക​ങ്ങ​ളും സ്ഥാ​പി​ക്കും.
പ​രി​ഷ്‌​ക​ര​ണം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി പോ​ലീ​സി​ന് പു​റ​മേ വോ​ള​ണ്ടിയ​ർ​മാ​രു​ടെ​യും സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി. ​വി​നോ​ദ് കു​മാ​ർ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചി​രു​ന്നു.

പു​തി​യ പാ​ലം വ​ന്ന​തി​നുശേ​ഷം പ​ഴ​യ പാ​ലം ക​വ​ല​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും കൈ​യ​ട​ക്കി​യ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പാ​ല​ത്തി​ന് വ​ല​തു വ​ശം ഹാ​ൻ​ടെ​ക്‌​സ് മു​ത​ൽ സൂ​ര്യ ഹോ​ട്ട​ൽ റോ​ഡ് വ​രെ വ​ഴി​യോ​ര ക​ച്ച​വ​ടം പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കും. ഇ​രി​ട്ടി പാ​ലം മു​ത​ൽ റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്തെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ്അ​ര​മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!