ബ​ജ​റ്റി​ൽ ഭാ​വി കേ​ര​ള​ത്തി​നു​ള്ള ബ്ലൂ​പ്രി​ന്‍റ് ഇ​ല്ല; സാ​മ്പ​ത്തി​ക അ​പ​ക​ടാ​വ​സ്ഥ രാ​ഷ്ട്രീ​യ ആ​ക്ഷേ​പ​മെ​ന്ന് പി​ണ​റാ​യി

Share our post

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ൽ ഭാ​വി കേ​ര​ള​ത്തി​നു​ള്ള ബ്ലൂ​പ്രി​ന്‍റ് ഇ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തി​യ പ​ദ്ധ​തി​ക​ളി​ൽ പ​ല​തി​ന്‍റെയും ​പേ​രു​മാ​റ്റി പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് പി​ണ​റാ​യി വി​മ​ർ​ശി​ച്ചു.

കേ​ര​ളം എ​ന്തോ സാ​മ്പ​ത്തി​ക അ​പ​ക​ടാ​വ​സ്ഥ​യി​ൽ എ​ന്ന സ​ന്ദേ​ശ​മാ​ണ് ആ​മു​ഖ​ത്തി​ലും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. ബ​ജ​റ്റ് വി​ഹി​തം പ​രി​ശോ​ധി​ച്ചാ​ൽ അ​ത​ല്ല ചി​ത്രം. 2000 കോ​ടി​യു​ടെ അ​ധി​ക വി​ഹി​തം ന​ൽ​കാ​ൻ ക​ഴി​ഞ്ഞു. സാ​മ്പ​ത്തി​ക അ​പ​ക​ടാ​വ​സ്ഥ രാ​ഷ്ട്രീ​യ ആ​ക്ഷേ​പം മാ​ത്ര​മാ​ണെ​ന്നും 6000 കോ​ടി ട്ര​ഷ​റി​യി​ൽ ബാ​ക്കി വ​ച്ചാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഇ​റ​ങ്ങി​യ​തെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക സ്ഥി​തി മോ​ശ​മ്മ​ല്ലാ​തി​രു​ന്നി​ട്ടും ബ​ജ​റ്റി​ൽ പി​ൻ​വാ​ങ്ങ​ലാ​ണ് ക​ണ്ട​ത്. ജ​ന​ക്ഷേ​മ കാ​ര്യ​ത്തി​ൽ നേ​ര​ത്തെ​യു​ള്ള ബ​ജ​റ്റ് വി​ഹി​തം പ​ല കാ​ര്യ​ങ്ങ​ളി​ലും വെ​ട്ടി കു​റ​ച്ചു. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ആ​ശ്വാ​സ ന​ട​പ​ടി​യി​ല്ല. കേ​ന്ദ്ര​ന​യ നി​ല​പാ​ടു​ക​ൾ കാ​ര​ണം സം​സ്ഥാ​ന​ത്തി​ന് ഉ​ണ്ടാ​കു​ന്ന ധ​ന ന​ഷ്ടം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. ഇ​തി​ൽ രാ​ഷ്ട്രീ​യം ഉ​ണ്ട്. മു​ൻ​കൂ​ർ ജാ​മ്യം എ​ടു​ക്ക​ലാ​യി​രു​ന്നു ധ​വ​ള​പ​ത്ര​മെ​ന്നും പി​ണ​റാ​യി കു​റ്റ​പ്പെ​ടു​ത്തി.

വ​ൻ കി​ട കോ​ർ​പ്പ​റേ​റ്റ് താ​ത്പ​ര്യ​ങ്ങ​ൾ ആ​ണ് കാ​ണു​ന്ന​ത്. സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് അ​വ​സ​രം ന​ൽ​കു​ന്ന​താ​ണ് ബ​ജ​റ്റും. ധാ​തു​ക്ക​ളു​ടെ ഖ​ന​നം സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് തു​റ​ന്നു​കൊ​ടു​ക്കു​ക​യാ​ണ്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ആ​ശ​യം അ​ട്ടി​മ​റി​ക്കു​ന്നു. കേ​ര​ള​ത്തി​ന്‍റെ തീ​ര​ത്തെ സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് തീ​റെ​ഴു​താ​നാ​ണോ മാ​രി​ടൈം പോ​ളി​സി എ​ന്ന് ആ​ശ​ങ്ക​യു​ണ്ടെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!