മുരിങ്ങോടിയിൽ ‘മാങ്കോ ലീഫ്’ ഫാമിലി റസ്റ്റോറന്റ് പ്രവർത്തനം തുടങ്ങി
പേരാവൂർ: മുരിങ്ങോടി ടൗണിൽ ‘മാങ്കോലീഫ്’ ഫാമിലി റസ്റ്റോറന്റ് ആൻഡ് ബേക്കറി പ്രവർത്തനം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുരേഷ് ചാലാറത്ത് അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ കെ.കെ.അംബുജാക്ഷൻ, വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് എന്നിവർ സംസാരിച്ചു.

