കെഎസ്ആർടിസി ബസ് വൺവേ തെറ്റിച്ച് ഓടിച്ച സംഭവം; ഡ്രൈവറേയും കണ്ടക്ടറേയും ജോലിയിൽനിന്ന് നീക്കി
കോഴിക്കോട്: ദേശീയപാതയിൽ കെഎസ്ആർടിസി ബസ് വൺവേ തെറ്റിച്ച് ഓടിച്ച സംഭവത്തിൽ കർശന നടപടി. ബസിലെ ഡ്രൈവറേയും കണ്ടക്ടറേയും ജോലിയിൽനിന്ന് നീക്കി. സൂപ്പർഫാസ്റ്റ് ഡ്രൈവർ ഷാ, കണ്ടക്ടർ ഗോഡ് വിൻ രാജ് എന്നിവരെയാണ് നീക്കിയത്. ഡ്രൈവർക്കെതിരെ സിറ്റി പോലീസ് കേസെടുത്തു.
ടോൾ അടയ്ക്കാൻ പണമില്ലാതെ വന്നതോടെയാണ് ബസ് വന്ന വഴി തിരികെ ഓടിച്ചതെന്നാണ് ജീവനക്കാർ നൽകിയ വിശദീകരണം. ഈമാസം നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് രാമനാട്ടുകര ഭാഗത്തേക്ക് നിയമം തെറ്റിച്ച് ഓടിക്കുകയായിരുന്നു. മൂന്ന് കിലോമീറ്ററോളം വൺവേ തെറ്റിച്ച് ബസ് ഓടിച്ചിരുന്നു.
