വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പി. ​ജ​യ​രാ​ജ​ൻ; ‘ര​ണ്ടു തോ​ണി​യി​ൽ കാ​ൽ​വെ​ക്കു​ന്ന നി​ല​പാ​ട് തി​രി​ച്ച​റി​യ​ണം’

Share our post

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ ക​ടു​ത്ത രാ​ഷ്ട്രീ​യ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം പി. ​ജ​യ​രാ​ജ​ൻ. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ര​ണ്ട് തോ​ണി​യി​ൽ കാ​ൽ​വെ​ച്ചു​കൊ​ണ്ടു​ള്ള നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​ബ​ഹു​മു​ഖ വേ​ഷം കേ​ര​ളീ​യ സ​മൂ​ഹം തി​രി​ച്ച​റി​യ​ണ​മെ​ന്നും ജ​യ​രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ര​ള സെ​ക്ര​ട്ടേ​റി​യ​റ്റ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍റെ സാം​സ്കാ​രി​ക വി​ഭാ​ഗ​മാ​യ ‘ര​ച​ന’ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ​ത്ത​ന്നെ അ​ന്ന​ത്തെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച ന​വോ​ത്ഥാ​ന സ​മി​തി​യു​ടെ നാ​യ​ക​സ്ഥാ​ന​ത്ത് വെ​ള്ളാ​പ്പ​ള്ളി വ​ന്നി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് മ​ക​നെ ബി​ഡി​ജെ​എ​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ക്കി സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ൾ​ക്കൊ​പ്പം നി​ർ​ത്തി. വെ​ള്ളാ​പ്പ​ള്ളി​യു​ടെ ഭാ​ര്യ പ്രീ​തി ന​ടേ​ശ​ൻ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​ക​ളെ വെ​ളു​പ്പി​ച്ചെ​ടു​ക്കാ​ൻ വേ​ണ്ടി ന​ട​ക്കു​ക​യാ​ണെ​ന്നും ജ​യ​രാ​ജ​ൻ കു​റ്റ​പ്പെ​ടു​ത്തി.

ശ്രീ​നാ​രാ​യ​ണീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ത​ല​പ്പ​ത്തി​രി​ക്കു​ന്ന​വ​ർ ഇ​ന്ന് ശ്രീ​നാ​രാ​യ​ണ ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പി. ​ജ​യ​രാ​ജ​ൻ ര​ചി​ച്ച ‘സ​നാ​ത​നി​ക​ളു​ടെ ഹി​ന്ദു​ത്വ വ​ഴി​ക​ൾ’ എ​ന്ന പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ച​ർ​ച്ച​യി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ അ​ദ്ദേ​ഹം ആ​ഞ്ഞ​ടി​ച്ച​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!