പ്രി​യ​ദ​ർ​ശി​നി പദ്ധതി നിർത്തലാക്കണം; കോം​പ​റ്റീ​ഷ്യ​ൻ ക​മ്മീ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യി​ൽ ഹ​ർ​ജി

Share our post

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് യുഡിഎ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​ല​വി​ൽ വ​ന്ന കെഎ​സ്ആ​ർടിസി പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ ബ​സ് യാ​ത്രാ പ​ദ്ധ​തി​ക്കെ​തി​രെ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ നി​യ​മ​ന​ട​പ​ടി​യി​ലേ​ക്ക്. പ​ദ്ധ​തി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റും കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും​മാ​യ ബി​ബി​ൻ ടി. ​ആ​ല​പ്പാ​ട്ട് കോം​പ​റ്റീ​ഷ്യ​ൻ ക​മ്മീ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യി​ൽ ഹ​ർ​ജി ന​ൽ​കി.

സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യു​ടെ വി​പ​ണി​യി​ലെ മ​ത്സ​ര​ക്ഷ​മ​ത​യെ പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ക്കു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യെ​ന്ന് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തി​ന് മാ​ത്രം അ​ന്യാ​യ​മാ​യ മേ​ൽ​ക്കൈ ന​ൽ​കു​ന്ന ഈ ​നീ​ക്കം വി​പ​ണി​യി​ലെ തു​ല്യ​ത​യ്ക്കും സ്വാ​ഭാ​വി​ക നീ​തി​ക്കും എ​തി​രാ​ണെ​ന്നും ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സൗ​ജ​ന്യ യാ​ത്ര ല​ഭ്യ​മാ​യ​തോ​ടെ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രി​ൽ വ​ലി​യൊ​രു വി​ഭാ​ഗം സ്വ​കാ​ര്യ ബ​സു​ക​ൾ ഉ​പേ​ക്ഷി​ച്ച് കെഎ​സ്ആ​ർടിസി​യി​ലേ​ക്ക് കൂ​ട്ട​ത്തോ​ടെ മാ​റി. ഇ​ത് സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യു​ടെ വ​രു​മാ​ന​ത്തി​ൽ ക​ന​ത്ത ഇ​ടി​വാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. നി​ല​വി​ൽ ഈ ​മേ​ഖ​ല​യി​ൽ സ​ർ​വീ​സു​ക​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത് സാ​മ്പ​ത്തി​ക​മാ​യി തീ​ർ​ത്തും ലാ​ഭ​ക​ര​മ​ല്ലാ​താ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

പ​ദ്ധ​തി നി​ല​വി​ൽ വ​ന്ന​തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് ഇ​തി​നോ​ട​കം ത​ന്നെ 750-ഓ​ളം സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് പൂ​ർ​ണ​മാ​യി നി​ർ​ത്ത​ലാ​ക്കി​ക്ക​ഴി​ഞ്ഞു. ഈ ​ആ​നു​കൂ​ല്യം ഇ​തേ രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​യാ​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഉ​ട​മ​ക​ൾ നി​ർ​ബ​ന്ധി​ത​രാ​കും. ഇ​ത് സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യി​ൽ വ​ലി​യ തോ​തി​ലു​ള്ള സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യ്ക്കും ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ ന​ഷ്ട​ത്തി​നും കാ​ര​ണ​മാ​കു​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!