തിരക്കും അപകടവും; മാക്കൂട്ടം ചുരം പാതയിലെ വനത്തിൽ ഒരു രാത്രി മുഴുവൻ വാഹനങ്ങൾ കുടുങ്ങി

Share our post

ഇരിട്ടി ∙ അനിയന്ത്രിതമായ വാഹനത്തിരക്കും വനപാതയിലെ അപകടവും മാക്കൂട്ടം ചുരം പാതയിൽ ഒരു രാത്രി മുഴുവൻ വാഹനങ്ങളെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. കൊട്ടിയൂർ ഉത്സവത്തിന് കർണാടകയിൽ നിന്ന് എത്തുന്ന ഭക്തജന, വാഹനങ്ങളുടെ തിരക്കിൽ മാക്കൂട്ടം ചുരം പാത ദിവസങ്ങളായി ഗതാഗത കുരുക്കിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മാക്കൂട്ടം ചുരത്തിൽ ചരക്ക് ലോറി ബ്രേക്ക്ഡൗൺ ആയതോടെ ഇരുഭാഗത്തേക്കും പോകാനാവാതെ വാഹനങ്ങൾ വനത്തിന് നടുവിൽ കുടുങ്ങി.

മൊബൈൽ റേഞ്ച് ഇല്ലാത്ത വനപാതയിൽ വാഹനത്തിൽ കുടുങ്ങിയ യാത്രക്കാർ ലക്ഷ്യസ്ഥാനത്ത് എത്താതായതോടെ ബന്ധുക്കളും പരിഭ്രാന്തരായി. രാവിലെ 2 മണിക്കും 3 മണിക്കും ഇരിട്ടിയിൽ എത്തേണ്ട വാഹനങ്ങൾ രാവിലെ ആയിട്ടും എത്തിയില്ല. രാവിലെ 8.30 ഓടെയാണ് ചുരം പാതയിലെ കുരുക്ക് പൂർണമായും ഒഴിവാക്കി വാഹനങ്ങൾക്ക് കടന്നു പോകാൻ സാധിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!