ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷണം അവസാനിപ്പിച്ചു
കൊച്ചി : ട്രാവൻകൂർ ടൈറ്റാനിയം അഴിമതിക്കേസിൽ മന്ത്രി രമേശ് ചെന്നിത്തലയടക്കമുള്ളവർക്കെ തിരായ അന്വേഷണം അവസാനിപ്പി ച്ച് സി.ബി.ഐ. സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു. 20 വർഷം മുൻപ് നടന്ന ഇടപാടിൽ തെളിവുകൾ ലഭ്യമല്ലെന്ന് വ്യക്ത മാക്കിയാണ് റിപ്പോർട്ട്. ചെന്നിത്തലയെതിരേ കുറ്റം ചുമത്താനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐ. അറിയിച്ചു. അന്വേഷണനടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല നൽകിയ ഹർജി, ജസ്റ്റിസ് സി. ജയചന്ദ്രൻ തീർപ്പാക്കി.
