ഏഷ്യയിൽ മൂന്നാമത്തെ ശക്തിയായി ഇന്ത്യ; ശക്തനായ രണ്ടാമത്തെ നേതാവായി പ്രധാനമന്ത്രി മോദി

Share our post

ന്യൂഡൽഹി: ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും ശക്തമായ രാജ്യമായി ഇന്ത്യ. ഏഷ്യയിലെ ഏറ്റവും ശക്തനായ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തിരഞ്ഞടുത്തു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ‘ഏഷ്യ പവർ സൂചികയാണ്’ പുറത്തുവന്നിരിക്കുന്നത്.

2018ലാണ് ‘ഏഷ്യ പവർ ഇൻഡക്സ്’ കണക്കെടുപ്പ് ആരംഭിച്ചത്. 2018നുശേഷം ഇന്ത്യ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുക മാത്രമല്ല ചൈനയുമായുള്ള ഏറ്റവും കുറഞ്ഞ അധികാര വിടവുവരെ എത്തിപ്പെടുകയും ചെയ്തു. എന്നിരുന്നാലും ചൈനയുടെ ശക്തി ഇന്ത്യയേക്കാൾ 80 ശതമാനം കൂടുതലാണ്.

ലോവി ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള എട്ട് മാനദണ്ഡങ്ങളിൽ, ഇന്ത്യ അഞ്ചെണ്ണത്തിൽ വളർച്ചയും ശേഷിക്കുന്ന മൂന്നെണ്ണത്തിൽ നേരിയ ഇടിവും റിപ്പോർട്ട് ചെയ്തു. നേരിയ കുറവുണ്ടായിട്ടും, നയതന്ത്ര സ്വാധീനം ഇന്ത്യയുടെ ഏറ്റവും ശക്തവും സ്ഥിരതയുള്ളതുമായ അളവുകോലായി തുടരുന്നു. ഇന്ത്യയുടെ പ്രതിരോധ ശൃംഖലകളും സാംസ്കാരിക സ്വാധീനവും ഏഷ്യയിൽ രാജ്യത്തിന്റെ സ്വാധീനം വർദ്ധിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പ്രതിരോധ ഇടപെടലും തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള ബ്രഹ്മോസ് മിസൈൽ വില്പനയും ഇന്ത്യയെ ഒമ്പതാം സ്ഥാനത്തേക്ക് ഉയർത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

2026ലെ ഏഷ്യ പവർ ഇൻഡെക്സ് 131 സൂചകങ്ങളിലായി 27 രാജ്യങ്ങളെയും പ്രദേശങ്ങളെയുമാണ് വിലയിരുത്തുന്നത്. സാമ്പത്തികവും സൈനികവുമായ ശേഷി, പ്രതിരോധശേഷി, നയതന്ത്ര സ്വാധീനം, ഭാവി വിഭവങ്ങൾ, പ്രതിരോധ ശൃംഖലകൾ, സാമ്പത്തിക ബന്ധങ്ങൾ എന്നിവയാണ് ശക്തി കണക്കാക്കുന്ന എട്ട് അളവുകൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!