പേരാവൂർ-കൊട്ടിയൂർ റോഡ് വീതികൂട്ടി സൗന്ദര്യവത്കരിക്കണം; യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ

Share our post

പേരാവൂർ: കൊട്ടിയൂർ റോഡ് വീതി കൂട്ടി സൗന്ദര്യവത്കരിക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി.

ജില്ലാ ജനറൽ സെക്രട്ടറി ബുഷ്‌റ ചിറക്കൽ മുഖ്യാതിഥിയായി. ഉന്നത വിജയികളെ ജില്ലാ ഖജാഞ്ചി ജേക്കബ് ചോലമറ്റം ആദരിച്ചു. വി.കെ.രാധാകൃഷ്ണൻ, കെ.എം.ബഷീർ, എം.രജീഷ്, ബേബി പാറക്കൽ, എ.പി.സുജീഷ്, ദിവ്യ സ്വരൂപ്, പ്രവീൺ കാറാട്ട് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: കെ.എം.ബഷീർ (പ്രസി.), എം.രജീഷ് (വർക്കിംങ്ങ് പ്രസി.)ബേബി പാറക്കൽ, സൈമൺ മേച്ചേരി, അഫ്ത്താബ് ആർ.പി.എച്ച്, എ.പി.സുജീഷ്, സി.രാമചന്ദ്രൻ, നവാസ് വലിയേടത്ത്, ഡോ.വി.ദിനേശൻ (വൈസ്.പ്രസി.), ഒ.ജെ.ബെന്നി(ജന.സെക്ര.), വിനോദ് റോണക്‌സ്, ബാവ ഫാമിലി, രാജേഷ് ആർടെക്ക്, ഷമീർ ലസ്സിടൈം, ജോയ്.പി ജോൺ, ഷൈജിത്ത് കോട്ടായി, എൻ.കെ.ഷിജു, ഒ.ജെ.ജോഷി, റഫീഖ് ബെസ്റ്റ് ബേക്കറി ( ജോ.സെക്ര.), പ്രവീൺ കാറാട്ട് (ഖജാ.), ഷിനോജ് നരിതൂക്കിൽ, വി.കെ.രാധാകൃഷ്ണൻ(രക്ഷാ.).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!