ലോഗോ പ്രകാശനവും പുസ്തക സമർപ്പണവും
പേരാവൂർ: സെയ്ന്റ് ജോസഫ്സ് ഹൈസ്കൂൾ പ്ലാറ്റിനംജൂബിലിയോടനുബന്ധിച്ച് ‘ഹൃദയപൂർവ്വം എന്റെ വിദ്യാലയത്തിന് ‘ ലോഗോ പ്രകാശനവും പുസ്തക സമർപ്പണവും നടത്തി.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം റാണി ടോമി ലോഗോ പ്രകാശിപ്പിച്ചു.
സ്കൂൾ മാനേജർ ഫാദർ മാത്യു തെക്കേമുറി അധ്യക്ഷനായി. ബൈജു വർഗീസ്, നൂറുദ്ദീൻ, ലിസമ്മ ജോസഫ് , രാജു ജോസഫ് , ജൂബിലി ചാക്കോ,സിബി കൂമ്പുക്കൽ, ആഷാ ബിജു , സൗമ്യ ജോമി, കെ. വി .സെബാസ്റ്റ്യൻ , റോബിൻ ജോസഫ് , കെ.സി. ബിനീഷ് എന്നിവർ സംസാരിച്ചു.
വിജ്ഞാനവും അറിവും പകർന്നു നൽകുന്ന പുസ്തകങ്ങൾ വിദ്യാലയത്തിന് സമർപ്പിക്കുന്നത് വഴി കുട്ടികളിൽ വായനാശീലം വളർത്താനാണ് പദ്ധതി.
