പേരാവൂർ ബംഗളക്കുന്നിൽ മുട്ടകയറ്റി വന്ന ഗുഡ്സ് വാഹനത്തിന് പിന്നിൽ ബസ് ഇടിച്ച് അപകടം
പേരാവൂർ: പേരാവൂർ ബംഗളക്കുന്നിൽ മുട്ടകയറ്റി വന്ന ഗുഡ്സ് വാഹനത്തിന് പിന്നിൽ ബസ് ഇടിച്ച് അപകടം. അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന മുട്ടകൾ മുഴുവൻ പൊട്ടി. ഇരിട്ടിയിൽ നിന്ന് പേരാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് വാഹനത്തിൽ ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ഗുഡ്സ് വാഹനത്തിനും ബസിനും കേടുപാടുകൾ സംഭവിച്ചു.
