ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
തൃശ്ശൂര്‍: ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്. ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോസ്റ്റല്‍ ബ്ലോക്കിന്റെ നാലാം നിലയില്‍ നിന്നാണ് കുട്ടി ചാടിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
