പേരാവൂർ പഞ്ചായത്ത് കാർഷിക വിപണന കേന്ദ്രം ഉദ്ഘാടനം നാളെ

Share our post

പേരാവൂർ: പഞ്ചായത്ത് കാർഷിക വിപണന കേന്ദ്രത്തിന്റെയും ആഴ്ച ചന്തയുടെയും ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. രാവിലെ പത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ എല്ലാ ശനിയാഴ്ചയുമാണ് ആഴ്ച ചന്ത പ്രവർത്തിക്കുക. പഞ്ചായത്ത് പരിധിയിലെ ജൈവ കർഷകർക്ക് അവർ ഉത്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങൾ ആഴ്ച ചന്തയിലെത്തി വില്പന നടത്താം.

കേന്ദ്രത്തിൽ ഞാറ്റുവേലച്ചന്തയും കുടുംബശ്രീ ഉത്പന്നങ്ങളുടെ വില്പനയും കർഷക സഭയും നടക്കും. ആഴ്ച ചന്ത ശനിയാഴ്ചകളിൽ രാവിലെ പത്ത് മുതൽ പ്രവർത്തനമാരംഭിക്കും. പഞ്ചായത്തും കൃഷിഭവനും ചേർന്നാണ് ആഴ്ച ചന്തയൊരുക്കുന്നത്.

പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, കൃഷി ഓഫീസർ ഷെറിൻ ജോസ്, പഞ്ചായത്തംഗങ്ങളായ കെ.പി.അബ്ദുൾ റഷീദ്, ഷീബ ഗോപിനാഥ്, സി.യമുന, എം.എസ്.രാഖിമോൾ എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!