കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ കെ-ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിലവില്‍ സര്‍വീസിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ അധ്യാപകരും പരീക്ഷ പാസാകണമെന്ന് സുപ്രിംകോടതി വിധിച്ചിരുന്നു. ഇതിനെതിരായ പുനഃപരിശോധന ഹരജികള്‍ തള്ളുകയും ചെയ്തിരുന്നു.

കെ-ടെറ്റ് യോഗ്യതയില്ലാതെ പ്രമോഷന്‍ നേടിയവരെ മാതൃതസ്തികയിലേക്ക് തിരിച്ചയക്കണമെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിന് ശേഷം നിയമനം ലഭിച്ചവര്‍ക്ക് ഉത്തരവ് ബാധകം. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ഒന്നിനായിരുന്നു ഇത് സംബന്ധിച്ച് സുപ്രീംകോടതി വിധി.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!