ട്രോളിങ് നിരോധനം; മീനിന് പൊന്നും വില; മത്തിക്ക് കിലോ 480 രൂപ; ആയിരം തൊട്ട് ആവോലി

Share our post

ട്രോളിങ് നിരോധനം തുടങ്ങിയതോടെ കടൽമീനുകൾക്ക് പൊന്നുംവില. മത്സ്യപ്രേമികളുടെ ദേശീയ മീനായ മത്തി കിട്ടാക്കനിയായി. കൊച്ചി വൈപ്പിൻ മേഖലയിൽ മുൻപ് കുറഞ്ഞ വിലയ്ക്ക് ലഭിച്ചിരുന്ന ചാള, ചെമ്മീൻ, ആവോലി എന്നിവയുടെ വില നിലവിൽ ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്. 

ട്രോളിങ് നിരോധനം വന്നിട്ടും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ നിന്നും മീൻ ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. അശാസ്ത്രീയ മത്സ്യബന്ധനമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നു. വിപണിയിൽ എത്തുന്ന ഉപഭോക്താക്കൾ മുൻപത്തേക്കാൾ കുറഞ്ഞ അളവിലാണ് ഇപ്പോൾ മീൻ വാങ്ങുന്നത്. മീൻവില ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്കകൾ വ്യക്തമാക്കുന്നത്.

കൊച്ചി നഗരത്തിലെ കിലോ വില: മത്തി – 480 രൂപ, കേര – 580 – 600 രൂപ, അയല – 580 രൂപ (വലുപ്പത്തിന് അനുസരിച്ചു വില മാറും ), ചെമ്മീൻ – 580 – 660 രൂപ, കൊഴുവ – 380, പൂമീൻ – 480, കിളിമീൻ – 580.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!