ചെമ്മീന്‍ കെട്ടില്‍ നിന്നും കവര്‍ച്ച; ചോദ്യം ചെയ്ത കാവല്‍ക്കാരന് മര്‍ദനം

Share our post

കൊച്ചി: ചെമ്മീന്‍ കെട്ടില്‍ നിന്നും അനധികൃതമായി മത്സ്യം പിടിച്ചതു ചോദ്യം ചെയ്ത ചെമ്മീന്‍ കെട്ട് കാവല്‍ക്കാരനെ നാലംഗ സംഘം മര്‍ദിച്ചതായി പരാതി. ചെറായി ദേവസ്വം നടക്ക് പടിഞ്ഞാറ് വാടകയ്ക്ക് താമസിക്കുന്ന പറവൂര്‍ കടവത്ത് റോഡ് കഞ്ചാവ് പറമ്പില്‍ സഞ്ജയ്ക്കാണ് (25) മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം ദേവസ്വം നട പടിഞ്ഞാറ് ഭാഗത്ത് വച്ചാണ് സംഭവം. പരാതിയില്‍ പള്ളിപ്പുറം സ്വദേശികളായ മെല്‍വിന്‍, മനു, വൈശാഖ്, അരുണ്‍ എന്നവര്‍ക്കെതിരെ മുനമ്പം പോലീസ് കേസ് എടുത്തു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!